യു.എ. നസീറിനെ ലോക കേരള സഭയിലേക്ക് വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മൂന്നാം ലോക കേരള സഭയിലേക്ക് അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകന്‍ യു.എ നസീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി കേരള സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ്, റസൂൽ പൂക്കുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന 27അംഗ പാനലിലാണ് അദ്ദേഹം അംഗമായിട്ടുള്ളത്.

കേരളത്തിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ എന്നിവരെ കൂടാതെ നൂറ്റിഎഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം കേരളസഭയിൽ ഉണ്ടാവുക.

ജൂൺ 17-18 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലാണ് പുതിയ ലോക കേരള സഭയുടെ സമ്മേളനം നടക്കുന്നത്.

കെഎംസിസി (യു എസ് & കാനഡ), നന്മ തുടങ്ങിയ സംഘടനകളിൽ യു എ നസീര്‍ നേതൃപരമായ സ്ഥാനം വഹിക്കുന്നുണ്ട്. കൂടാതെ, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം എന്ന സന്നദ്ധസംഘടനയുടെ ചെയർമാൻ കൂടിയാണ്.

മുൻ മന്ത്രിയും സാഹിത്യകാരനുമായ യു.എ ബീരാൻ സാഹിബിന്റെ പുത്രനായ യു.എ നസീർ കഴിഞ്ഞ 20 വർഷത്തിലധികമായി ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ചു വരുന്നു.

Print Friendly, PDF & Email

Leave a Comment

More News