അക്രമിയുടെ വെടിയേറ്റ് ഡപ്യൂട്ടി ഷെറീഫ് കൊല്ലപ്പെട്ടു

മെരിലാന്‍ഡ്: മെരിലാന്‍ഡ് വിക്കോമിക്കൊ കൗണ്ടി ഡപ്യൂട്ടി ഷെറീഫ് ഗ്ലെന്‍ ഹില്ലാര്‍ഡ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓസ്റ്റിന്‍ ഡേവിഡ്സനാണ് (20) ഷെറിഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഞായറാഴ്ച വൈകിട്ട് പ്രതി ഹിറ്റ്സ്‌വില്ല അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നറിഞ്ഞാണ് ഓഫിസര്‍ എത്തിയത്. പൊലീസിനെ കണ്ട ഓസ്റ്റിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്റ്റിനെ പിന്നീട് പോലീസ് പിടികൂടി ജയിലിലടച്ചു.

പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 16 വര്‍ഷത്തെ സര്‍‌വ്വീസുള്ള ഗ്ലെന്‍ ഹില്ലാര്‍ഡിന്റെ 42-ആം ജന്മദിനം ഈ മാസമായിരുന്നു. മൂന്നു മക്കളുണ്ട്.

സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ വികോമിക്കൊ കൗണ്ടി ജീവനക്കാര്‍ അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News