തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന് സ്വപ്ന സുരേഷ്; വീഡിയോ പുറത്തുവിട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തന്നെ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് വീഡിയോ പുറത്തുവിട്ടു. ഔദ്യോഗിക പരിപാടിക്കായി സ്വപ്ന ക്ലിഫ് ഹൗസിൽ നിരവധി തവണ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്ന വീഡിയോ ആണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. 2020 ഒക്‌ടോബർ 13ന് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

താന്‍ ജയിലില്‍ കിടന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് സ്വപ്‌ന ഇന്നലെ (ജൂണ്‍ 14) മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മ്മിച്ചെടുത്ത് നല്‍കുമെന്നും സ്വപ്ന പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News