സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റു ചെയ്തു

എറണാകുളം: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി പീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പരാതിക്കാരി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാനസികമായ പീഡനവും അശ്ലീല സംഭാഷണവും ഭീക്ഷണിയും ഇയാളിൽ നിന്ന് നേരിട്ടു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തെ ലൈഗികവൽകരിച്ചു സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.

കള്ള കഥകൾ ഉണ്ടാക്കാനും, തെളിവുകൾ ഉണ്ടാക്കാനും കൂട്ടുനിൽക്കണം എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്‌ച തന്നെ പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു

Print Friendly, PDF & Email

Leave a Comment

More News