രത്‌നകുമാരി പുഷ്പരാജന്റെ നിര്യാണത്തില്‍ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) അനുശോചനം രേഖപ്പെടുത്തി

ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും, ബോർഡ് മെംബറുമായ ശ്രീ രാജേഷ് പുഷ്പരാജന്റ മാതാവ് രത്‌നകുമാരി പുഷ്പരാജൻ (71) പുഷ്പാലയം, മെഴുവേലി (ഫ്ലോറൽ പാർക്ക്, ന്യൂ യോർക്ക്) നിര്യാതയായി. പരേതയുടെ വിയോഗത്തിൽ ന്യൂ യോർക്ക് മലയാളി അസോസിയേഷൻ എസ്ക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ന്യൂ ഹൈഡ് പാർക്ക് കേരള കിച്ചണിൽ കൂടിയ മീറ്റിങിൽ ബോർഡ് ചെയർമാൻ മാത്യു ജോഷുവ, വൈസ് പ്രസിഡന്റ് സാം തോമസ്, ഫൊക്കാനയുടെ പേരിൽ കമ്മിറ്റി മെമ്പർ ആയ ബിജു ജോൺ കൊട്ടാരക്കര, കമ്മിറ്റി മെംബർ മാത്യകുട്ടി ഈശോ എന്നിവർ അനുശോചനം അറിയിച്ചു.

തുടർന്ന് കമ്മിറ്റി മെംബേർസ് എല്ലാവരും ചേർന്ന് രാജേഷിന്റെ ഭവനം സന്ദർശനം നടത്തുകയും നൈമയുടെ എല്ലാ അംഗങ്ങളുടെ പേരിൽ പ്രസിഡന്റ് ലാജി തോമസ് അനുശോചനവും, ആദരാഞ്ജലികളും അർപ്പിച്ചു. സംസ്ക്കാര ശിശ്രുഷകളിൽ പങ്കെടുത്ത മുൻ പ്രസിഡന്റ് ജേക്കബ് കുരിയൻ അനുശോചന സന്ദേശവും നൽകി. നൈമയെ സ്നേഹിച്ചിരുന്ന നൈമയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്ന അമ്മയുടെ വിയോഗത്തിൽ എല്ലാവരും ദുഖം രേഖപെടുത്തി.

Print Friendly, PDF & Email

Leave a Comment

More News