“രാമായണ മാസത്തിൽ ഹൃദയപൂർവം”; കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം

രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തിൽ ,രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങൾ നൽകിയ കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ചേരുന്നു. രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓൺലൈനിൽ ഭക്തരോട് സംവദിക്കും .ആരും കേട്ടിരുന്നു പോകുന്ന ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കും ഉ ടമയാണ് അദ്ദേഹം. കർക്കിടകം 1 മുതൽ മന്ത്രയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന രാമായണ പാരായണത്തിന് അമേരിക്കയിലെ മലയാളീ ഹൈന്ദവ ഭവനങ്ങളിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തം ലഭിച്ചു വരുന്നു .

കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ ആരംഭിച്ച അദ്ദേഹം അമ്പലപ്പുഴ ശിവശങ്കര പണിക്കർ, ട്രിച്ചൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി തുടങ്ങിയ ഗുരുനാഥന്മാർക്ക് കീഴിൽ സംഗീതം അഭ്യസിച്ചു. പിന്നീട് ആകാശവാണിയിൽ പ്രശസ്തനായ വയലിനിസ്റ്റ് ശ്രീ.ബി ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. നിരവധി കീർത്തങ്ങൾക്കും ലളിത ഗാനങ്ങൾക്കുമൊപ്പം ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. നമുക്കിന്ന് അന്യം നിന്ന് പോകുന്ന നാടൻപാട്ടുകളുടെ വക്താവായും അദ്ദേഹത്തെ വിവിധ വേദികളിൽ നമുക്ക് കാണാം.

ഭാരതീയ സംസ്കാരത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തങ്ങളുടെ കലാ വാസനയിലൂടെ ലോകത്തിനു സംഭാവന ചെയ്യുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ മന്ത്ര എക്കാലത്തും മുന്നിൽ ഉണ്ടാവും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 716-986-3003, 713-480-0397

Print Friendly, PDF & Email

Leave a Comment

More News