മാപ്പ് ഓണാഘോഷവും, ഫോമാ നിയുക്ത പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന് സ്വീകരണവും – നാളെ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഓണാഘോഷവും, ഇക്കഴിഞ്ഞ ഫോമാ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ “ഫ്രണ്ട്സ് ഓഫ് ഫോമാ” എന്ന ടീമിന്റെ അമരക്കാരനായി നിന്നുകൊണ്ട് ടീമിനെ ഒന്നടങ്കം ചരിത്ര വിജയത്തേരിലേറ്റി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസിനും മറ്റ് ടീം അംഗങ്ങൾക്കുമുള്ള പ്രഥമ സ്വീകരണവും നാളെ (സെപ്റ്റംബർ 10 ന് ശനിയാഴ്ച) വൈകിട്ട് മൂന്നു മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

ഫോമാ കൺവൻഷനിൽ സംബന്ധിക്കുവാൻ കേരളത്തിൽനിന്നും അമേരിക്കയിലെത്തിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോയാണ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകുന്നത് എന്നതും ഈ വർഷത്തെ മാപ്പ് ഓണത്തിന്റെ പ്രത്യേകതയാണ്. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും, വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.

ഫോമാ, ഫൊക്കാന, നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (പ്രസിഡന്‍റ്) 201-446-5027, ജോൺസൻ മാത്യു (ജനറൽ സെക്രട്ടറി) 215-740-9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ) 215-421-9250.

Print Friendly, PDF & Email

Leave a Comment

More News