ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 17, ശനി)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പൈതൃക സ്വത്തും ഇന്ന് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി: പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗത്തെക്കുറിച്ച് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇന്ന്.

തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്ന് ഓര്‍ക്കുക. ക്രൂരമായ വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവൃത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ പണച്ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവയ്ക്കുക, ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ കാണുകയോ ഒരു സാഹസിക യാത്ര നടത്തുകയോ ചെയ്യൂ. ഇന്ന് സാമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നത് കൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതരും ഉദാസീനരുമാക്കിയേക്കാം. പല കാരണങ്ങള്‍ കൊണ്ടും അസ്വസ്ഥരാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക ബുദ്ധിമുട്ടുകളും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയോ നിങ്ങളെ അസ്വസ്ഥരാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കുംഭം: നിങ്ങളുടെ കടുംപിടുത്തവും പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. കുടുംബ ജീവിതത്തേയും സമൂഹത്തിലെ നിങ്ങളുടെ അന്തസിനെയും ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍ നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം: ‘കഠിനമായി അധ്വാനിക്കൂ, ആവോളം ആസ്വാദിക്കൂ’ എന്ന ജീവിത ശൈലിയാണ് നിങ്ങള്‍ പിന്തുടരുക. ഇന്ന് ഈ പ്രവണത ശക്തമാകും‍. ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകും. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും നിങ്ങളുടെ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം: പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. ഇത് ക്ലേശകരമായിരിക്കും. നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രശ്‌നസങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏല്‍പ്പിക്കും.

ഇടവം: ഇന്ന് ധനപരമായി നേട്ടങ്ങള്‍ സംഭവിക്കും. പുതിയ സാമ്പത്തിക സ്രോതസുകള്‍ തുറന്നിടുകയും ചെയ്യും. മാനസികമായി സന്തോഷമായിരിക്കുന്നത് ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ അതത്ര കാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം: ഇന്ന് വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക. നിങ്ങള്‍ക്ക് ശാന്തത കൈവരും. ഇത് ഇന്നത്തെ നിങ്ങളുടെ മോശമായ ആരോഗ്യനിലയും മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നത് കൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകടസാധ്യതയുള്ളത് കൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക.

കര്‍ക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും‍. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വര്‍ധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. നിങ്ങള്‍ക്കിഷ്‌ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിങ് ആലോചിക്കുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യകരമാക്കുക.
Print Friendly, PDF & Email

Leave a Comment

More News