ഇന്നത്തെ രാശി ഫലം (സെപ്തംബര്‍ 22 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കാന്‍ ഇടയുണ്ട്. മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവപ്പെടും. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് സാമ്പത്തികമായി ചില നേട്ടങ്ങള്‍ വന്നു ചേരും. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. നിങ്ങളുടെ പെണ്‍ സുഹൃത്തുക്കള്‍ നിങ്ങളോട് ഇന്ന് ഏറെ സ്‌നേഹത്തോടെ ഇടപഴകും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.

തുലാം: തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ സന്തോഷവാനാകും. ഇന്ന് നിങ്ങൾക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കാന്‍ ഇടയുണ്ട്. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും തീര്‍ച്ചയായും ലഭിക്കും.

വൃശ്ചികം: ഈ ദിവസം നിങ്ങള്‍ മടിയനും അലസനുമായിരിക്കും. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾ മോശമായി പെരുമാറുകയും ശത്രുത ഉണ്ടാക്കുകയും ചെയ്‌തേക്കാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള ദിവസമാണിത്.

ധനു: ഇന്ന് നിങ്ങൾക്ക് കൂടുതൽ ജാഗ്രതപാലിക്കാനുള്ള ഒരു ദിവസം വന്നുചേർന്നിരിക്കുന്നു. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ നിയന്ത്രിച്ചേക്കാം. അത് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ തടസപ്പെടുത്തും. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥയും സംസാരവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തും. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. വികാരങ്ങളിൽ നിന്ന് നിങ്ങൾ ഇന്ന് അകന്നു നിൽക്കുക.

മകരം: ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന ചില കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചേക്കും. നിങ്ങൾക്ക് ഇന്ന് നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങള്‍ ഇന്ന് സമയം കണ്ടെത്തും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് തിരികെ നേടാനും അത് നിങ്ങളെ പ്രാപ്‌തനാക്കിയേക്കാം.

കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾ വിജയവും പ്രശസ്‌തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുന്നവനായി തുടരും. പക്ഷേ നിങ്ങളുടെ പ്രതികരണം കൊണ്ട് ഉണ്ടാകുന്ന എല്ലാ സാഹചര്യവും നേരിടാന്‍ മാനസികമായി തയാറെടുക്കും. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമ ഫലങ്ങൾ നൽകും. നിങ്ങളെ സഹായിക്കുന്നതില്‍ അവരും സന്തോഷവാന്‍മാരായിരിക്കും. നിങ്ങളുടെ അന്തസ് ഉയരുകയും നിങ്ങൾ അഭിമാനിക്കുകയും ചെയ്യും.

മീനം: നിങ്ങളുടെ ചിന്തകളുടെ ലോകത്ത് ഇന്ന് നിങ്ങൾ സന്തോഷത്തോടെ വിഹരിക്കാന്‍ സാധ്യതയുണ്ട്. സാഹിത്യ ആവിഷ്‌കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണ കോണിൽ നിങ്ങൾക്ക് കാണാൻ കഴിയും. വിദ്യാര്‍ഥികളും പണ്ഡിതന്മാരും പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളുടെ സമീപത്ത് നിന്നും അകലം പാലിക്കുക. കാരണം, അവ അപകടകാരികളാകാൻ സാധ്യതയുണ്ട്.

മേടം: ഇന്ന്‌ നിങ്ങൾ അമിത സംവേദന ക്ഷമതയുള്ളവനും വികാരാധീനനും ആകാൻ സാധ്യതയുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങൾ പെട്ടെന്ന് അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ഇന്ന്‌ ആശങ്കാജനകമാകും. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല.

ഇടവം: നിങ്ങളുടെ പ്രശ്‌നങ്ങളും വേവലാതികളും ഇന്ന്‌ സന്തോഷത്തിന് വഴിമാറും. നിങ്ങൾ ഉന്മേഷത്താല്‍ നിറയും. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ മൃദുലനും വികാരാധീനനുമാകാൻ സാധ്യതയുണ്ട്. ഇന്ന്‌ സർഗാത്മകതയുടെ ഒരു തരംഗത്തിൽ സഞ്ചരിക്കുമ്പോൾ, നിങ്ങൾക്ക് ഒരു ലേഖനം, ഉപന്യാസം അല്ലെങ്കിൽ ഒരു കഥ എഴുതാൻ സാധിച്ചേക്കും.

മിഥുനം: സുഖകരവും അസുഖകരവുമായ അനുഭവങ്ങളുടെ ഒരു മിശ്രിതമാണ് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത്. നിങ്ങൾക്ക് ബലഹീനതയും നിരാശയും, ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് പ്ലാൻ അനുസരിച്ച് രാവും പകലും ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പ്രക്രിയകളും ഒന്ന് തടസപ്പെടും. തുടർന്ന് സുഗമമായി മുന്നോട്ട് പോകുകയും ചെയ്യും

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദവും പദവികളും നൽകും. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും സന്തോഷവും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി സന്തോഷകരമായ ഒത്തുചേരൽ ഉണ്ടാകും.
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News