ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 26, തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഉയര്‍ച്ചക്കുള്ള സാധ്യത കാണുന്നു. എന്നാൽ അതിനൊപ്പം നിങ്ങളുടെ ചെലവുകൾ ഉയരാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഇന്ന് ഒത്തു ചേരുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണ നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്.

കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും.

തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നു പോകേണ്ടിവരും. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഈ കാലയളവിൽ തകരാന്‍ സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുണ്ടാകും. ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് നക്ഷത്രങ്ങൾ അനുകൂലമായി ഭവിയ്‌ക്കും. നിങ്ങൾക്കായി ജനിച്ചവരെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും.

ധനു: ധനു രാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍ നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.

മകരം: ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ഈ ദിവസം നല്ലതാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കാം.

കുംഭം: മനസു നിറയെ ചിന്തകളായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും ക്ഷീണിതനാക്കും. ദേഷ്യം വരികയും, നിങ്ങള്‍ തന്നെ സ്വയം ശാന്തനാകുകയും, അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ നിങ്ങളുടെ മനസിന് സമാധാനം കിട്ടും. മോഷണം, നിയമവിരുദ്ധ പ്രവൃത്തികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വര നാമജപം കൊണ്ട് മനസിന് ശാന്തി ലഭിക്കും.

മീനം: ഇന്ന് ഒരു അവധി ദിവസമാണെങ്കില്‍ പോലും നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കേണ്ടി വന്നേക്കാം. സാധ്യമെങ്കിൽ അത് അനുവദിക്കുക. അല്ലെങ്കിൽ, വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ ഇന്ന് അനുകൂലിക്കുന്നു, അതിനാൽ, സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം: ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ, തൊഴിൽപരമോ ആകാം. അല്ലെങ്കിൽ, ഒരുപക്ഷേ നിങ്ങളുടെ കരിയർ, പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ, ചില സാമ്പത്തിക നേട്ടങ്ങൾ എന്നിവയിലേതും ആകാം. ഏതായാലും നിങ്ങൾ എല്ലായ്‌പ്പോഴും മികച്ചവരാണ്.

ഇടവം: നിങ്ങള്‍ ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസിനെ നിങ്ങളുടെ ആകര്‍ഷണവലയത്തില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. ഇന്ന് നിങ്ങളുടെ അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം, തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കടകം: ഇത് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും, സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് നിങ്ങളെ അമിത ആഹ്ലാദവാനാക്കും. ഭാഗ്യദേവതയുടെ അനുഗ്രഹം ഇന്ന് നിങ്ങള്‍ക്കുണ്ട്. നിങ്ങളുമായി മല്‍സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആഴം വര്‍ധിപ്പിക്കും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.

Print Friendly, PDF & Email

Leave a Comment

More News