കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി വിജയം കൊയ്ത മെഡിക്കല്‍ ടീം അംഗങ്ങള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ അഭിനന്ദനം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ ടീം അംഗങ്ങള്‍ക്ക് അഭിനന്ദനമറിയിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജില്‍ നേരിട്ടെത്തി. ശസ്ത്രക്രിയക്ക് വിധേയയായ മലപ്പുറം സ്വദേശി 53-കാരി ഹെലൻ കുമാറിനെയും, അവര്‍ക്ക് തന്റെ കരള്‍ പകുത്തു നല്‍കിയ സഹോദരീ ഭർത്താവ് 43-കാരനായ ജോണിനെയും മന്ത്രി നേരിട്ടു കണ്ട് സന്തോഷവും അഭിനന്ദനവും അറിയിച്ചു. ഏറെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലൻ കുമാറും ഭാര്യയും പറഞ്ഞു.

ഒക്ടോബർ ആറിനാണ് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഹെലൻ കുമാറിന് നാഷ് എന്ന അസുഖം മൂലം ലിവർ സിറോസിസും ക്യാൻസറും നാഷിനെ ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം, ട്രാൻസ്പ്ലാൻറ് ഐസിയുവിൽ രോഗി നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഹെലൻ കുമാറിനെയും ജോണിനെയും ആരോഗ്യനില തൃപ്തികരമായതിനാൽ ഡിസ്ചാർജ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. റോബി ദാസ്, ഡോ. അനന്തകൃഷ്ണ, സീനിയര്‍ റസിഡന്റുമാര്‍, അനസ്തീഷ്യ ആന്റ് ക്രിറ്റിക്കല്‍ കെയര്‍ ഡോ. ശോഭ, ഡോ. ജയചന്ദ്രന്‍, ഡോ. അനില്‍ സത്യദാസ്, ഡോ. അന്‍സാര്‍, ഡോ. ഹരി, ഡോ. അരുണ്‍, ഡോ. ശ്രീകാന്ത്, ഡോ. അനീഷ് മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോ. കൃഷ്ണദാസ്, ഡോ. ശ്രീജയ, സീനിയര്‍ റസിഡന്റുമാര്‍, റേഡിയോളജി വിഭാഗം ഡോ. ജയശ്രീ, ഡോ. ശ്രീപ്രിയ, ഡോ. പ്രഭാഷ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡോ. മായ, ഷാനവാസ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോ. അരവിന്ദ്, കാര്‍ഡിയോളജി വിഭാഗം ഡോ. ശിവപ്രസാദ്, പള്‍മണറി വിഭാഗം ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജയപ്രകാശ്, മൈക്രോബയോളജി വിഭാഗം ഡോ. മഞ്ജുശ്രീ, ഡോ. സത്യഭാമ, ഡോ. സരിത, പത്തോളജി വിഭാഗം ഡോ. ലൈല രാജി, ഡോ. ലക്ഷ്മി, കെ. സോട്ടോ ഡോ. നോബിള്‍ ഗ്രേഷ്യസ്, നഴ്‌സിംഗ് വിഭാഗം മായ, മഞ്ജുഷ, ജിറ്റ, സിബി, വിഷ്ണു, ശരവണന്‍, നിഷ, ഫ്‌ളോറ, രമ്യ, ശ്രീലേഖ, ബ്ലസി, സ്മിത, സരിത, നീതു, വിനു, അശ്വനി, ഷേര്‍ളി, ശ്രീജ, വിദ്യ, ടെക്‌നീഷ്യന്‍മാരായ റസ്വി, ശ്യാം, ശ്യാംജിത്ത്, ബിജിന്‍, ശരണ്യ, പ്രതീഷ്, ഗോകുല്‍, വിപിന്‍, നിതിന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ നിസ, മറ്റ് ജീവനക്കാര്‍ തുടങ്ങിയ 50ല്‍ പരം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ നടത്താനായത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. കലാകേശവൻ, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, നഴ്‌സിംഗ് ഓഫീസർ സബിത, നഴ്‌സിംഗ് സൂപ്രണ്ട് അനിത, ഓഫീസ് ജീവനക്കാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവയും സഹകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News