അശോകൻ കേശവൻ, കവിതാ മേനോൻ കെ എച് എൻ എ കൺവെൻഷൻ കൺവീനർമാർ

ഹ്യൂസ്റ്റൺ: 2023 നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ദ്വൈവാർഷിക കൺവെൻഷൻറെ കൺവീനർമാരായി അശോകൻ കേശവൻ (ഹ്യൂസ്റ്റൺ), കവിത കെ മേനോൻ (കാനഡ)എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡണ്ട് ജി കെ പിള്ള, കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു.

കെ എച് എൻ എ യുടെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ള അശോകൻ കേശവൻ കഴിഞ്ഞ നാൽപതു വർഷമായി ഹൂസ്റ്റണിലെ പൊതുരംഗങ്ങളിൽ സജീവ പ്രവർത്തകനാണ്. കേരള ഹിന്ദു സൊസൈറ്റി, ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രം സെക്രട്ടറി, ട്രെഷറർ, ട്രസ്‌ടീബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003 ൽ നടന്ന കെ എച് എൻ എ ഹ്യൂസ്റ്റൺ കൺവെൻഷൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സോഷ്യൽ വർക്കിലും നിയമത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശ്രീമതി കവിത കെ മേനോൻ
കാനഡയിൽനിന്നുള്ള പ്രവർത്തകയാണ്. സ്ത്രീ സമത്വം കുട്ടികളുടെ പരിരക്ഷ എന്നീ വിഷയങ്ങളിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ് കവിത. അനേകം പൊതു സംഘടനകളിലും HSS, CHCC എന്നീ ഹിന്ദു സംഘടനകളിലും വോളണ്ടീയർ ആയി വളരെക്കാലമായി കവിത മേനോൻ പ്രവർത്തിക്കുന്നു. എഴുത്തുകാരിയും സംവിധായകയും അഭിനേത്രിയും കൂടിയാണ് കവിത. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ “ദീർഘസുമംഗലീ ഭവ” ‘മണ്ണിനു മഴപോലെ’എന്നീ ഹൃസ്വ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കവിതയാണ്. ഒപ്പം ഈ ചിത്രങ്ങളിൽ അഭനയിച്ചിട്ടുമുണ്ട്.

മാധ്യമ പ്രവർത്തനത്തിലും മികവ് പുലർത്തിയിട്ടുള്ള കവിത നിലവിൽ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ ചാപ്റ്റർ സെക്രട്ടറി ആണ്.

പരിണത പ്രജ്ഞരായ ഇരുവരുടെയും സേവനം കെ എച് എൻ എ ഹ്യൂസ്റ്റൺ കൺവെൻഷന് കരുത്തുപകരും എന്ന് രഞ്ജിത്ത് പിള്ള പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News