മലപ്പുറം‌ മേഖല മദ്രസാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ നാലിന്

തിരൂർക്കാട് : കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് മദ്രസ വിദ്യാർത്ഥികളുടെ മലപ്പുറം മേഖലാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ 4-ന് തിരൂർക്കാട് ഇലാഹിയ കോളേജിൽ നടക്കും. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപ്പം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങൾ മജ്ലിസ് ഫെസ്റ്റിൽ അരങ്ങേറും.

കേരള മദ്രസ എജ്യുക്കേഷൻ ബോർഡിന് കീഴിലെ മലപ്പുറം ജില്ലയിലെ മുഴുവൻ മദ്രസകളിൽ നിന്നുമുള്ള 2000 ഓളം വിദ്യാർത്ഥികൾ മത്സ്രരത്തിൽ പങ്കെടുക്കും. 4 കാറ്റഗറിലായി 54 ഇനങ്ങളിൽ 10 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

മജ്‌ലിസ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാടാണ് മുഖ്യ രക്ഷാധികാരി. ചെയർമാനായി മുഹമ്മദലി മാസ്റ്റർ മങ്കടയെ തെരെഞ്ഞെടുത്തു. പി അബ്ദു റഹീം രാമപുരമാണ് ജനറൽ കൺവീനർ. വിവിധ വകുപ്പ് കൺവീനർമാരായി ഉസ്മാൻ അരിപ്ര (പ്രോഗ്രാം), ടി അബ്ദുറഹ്മാൻ (സാമ്പത്തികം), ഹമീദ് (ലൈറ്റ് & സൗണ്ട്), ശഹീർ വടക്കാങ്ങര (രജിസ്ട്രേഷൻ), മുഹമ്മദ് കുട്ടി (അക്കമഡേഷൻ), കരീം മണ്ണാറമ്പ് (സമ്മേളനാനന്തരം), വി.പി ബഷീർ (ഭക്ഷണം), സുബൈദ ഫാറൂഖ് (വനിത വിഭാഗം), അലവിക്കുട്ടി (ട്രോഫി), മുജീബ് (ട്രാഫിക്), ലത്തീഫ് കടുങ്ങൂത്ത് (വളണ്ടിയർ), റബീ ഹുസൈൻ തങ്ങൾ (മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News