കാര്‍ ടയര്‍ മാററുന്നതിനിടെ സെമി ട്രക്ക് ഇടിച്ചു കയറി മൂന്ന് യൂണിവേഴ്സിറ്റി ബാന്റംഗങ്ങള്‍ക്ക് ദാരുണാന്ത്യം

ലൂസിയാന: സതേണ്‍ യൂണിവേഴ്സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ ് ടയര്‍ മാറുന്നതിനിടയില്‍ മറ്റൊരു സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറണ്‍ വില്യംസ് (19), ബ്രോഡ്റിക്ക് മൂര്‍ (19), റെഡലന്‍ യംഗ് (21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഡിസംബര്‍ 7 ബുധനാഴ്ച സ്ഥിരീകരിച്ചു. ഡാളസില്‍ നിന്നും 250 മൈല്‍ ദൂരെയായിരുന്നു അപകടം.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടെക്സസില്‍ നിന്നും ലൂസിയാനയിലേക്ക് കാറില്‍ പുറപ്പെട്ടവരായിരുന്നു ഇവര്‍. ലൂസിയാന 1-49 നാച്ചിറ്റോച്ചസില്‍ ച്ചെു ചൊവ്വാഴ്ചയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയത്. ഇന്റര്‍ സ്റ്റേറ്റ് ഷോള്‍ഡറിലേക്ക് വാഹനം നീക്കിയിട്ടതിനുശേഷം മൂന്നു പേരും ചേര്‍ന്ന് ടയര്‍ മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു.

പെട്ടെന്നായിരുന്നു 62 കാരന്‍ ഓടിച്ചിരുന്ന സെമി ട്രാക്ക് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തു ച്ചെു തന്നെ മരിച്ചു. സെമി ട്രക്ക് ഓടിച്ചിരുന്ന 62കാരനെ പോലീസ് പിന്നീട് പിടികൂടി ചോദ്യം ചെയ്തു. മദ്യപിച്ചിരുന്നുവോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട മൂന്നു പോരും യൂണിവേഴ്സിറ്റി ബാന്റ് ടീമിലെ വാഗ്ദാനങ്ങളായിരുന്നുവെന്ന് മാര്‍ച്ചിംഗ് ബാന്റ് ഡയറക്ടര്‍ കെന്‍ഡ്രിക് ടെയ്ലര്‍ പറഞ്ഞു. മൂസിക് മേജറായിരുന്നു മൂവരുടേയും പഠനവിഷയം. രണ്ടുപേര്‍ ഡാളസ്സില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News