മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
More News
-
രാശിഫലം (ഏപ്രിൽ 29 തിങ്കൾ 2024)
ചിങ്ങം: ഇന്ന് നിങ്ങൾ യാത്ര ചെയ്യാൻ താത്പര്യപ്പെടും. നിങ്ങൾ കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു ട്രിപ്പോ അല്ലെങ്കിൽ ഒരു പിക്നിക്കോ... -
ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അമേരിക്കയിലെ കോളേജ് കാമ്പസുകളെ പ്രക്ഷുബ്ധമാക്കുന്നു
വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ദിവസം ചെല്ലുന്തോറും കൂടുതല് പ്രക്ഷുബ്ധമാകുകയാണ്. പോലീസ് അടിച്ചമർത്തലും അറസ്റ്റും തുടരുന്നുണ്ടെങ്കിലും, വിദ്യാർത്ഥികൾ തങ്ങളുടെ... -
ഹ്യുസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി.
ഹ്യുസ്റ്റൺ : സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഹ്യുസ്റ്റൺ ധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി....