കൊല്ലം: നെടുമ്പന പഞ്ചായത്ത് 18-ാം വാർഡ് എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്തു. അമ്മമാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വാർഡ് മെമ്പർ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ് മെമ്പർ സീന സ്വാഗതം ആശംസിച്ചു. എ.ഡി എസ് സെക്രട്ടറി ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,ഷീല ടീച്ചർ, രജിത എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡൻറ് ഷീജ കൃതജ്ഞത നടത്തി സമാപനം നിർവഹിച്ച് നവജീവൻ അഭയകേന്ദ്രം റസിഡൻസ് മാനേജർ അബ്ദുൽ മജീദ് സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും വിവിധ കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
More News
-
പ്രായപൂർത്തിയാകാത്ത ആൺകുട്ടി അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
അഗർ മാൽവ (എംപി): മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ തൻ്റെ അയൽപക്കത്ത് താമസിക്കുന്ന അഞ്ച് വയസ്സുകാരിയെ 17 വയസ്സുള്ള ആൺകുട്ടി ബലാത്സംഗം... -
മാണ്ഡിയിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
ഷിംല: വലിയ ആരവങ്ങൾക്കൊടുവിൽ മാണ്ഡി പാർലമെൻ്റ് സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് തിരഞ്ഞെടുപ്പ്... -
ഗാസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
യുഎൻ സുരക്ഷാ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്ന മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന് തിങ്കളാഴ്ച തെക്കൻ ഗാസയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റാഫയിൽ യുഎൻ പതാകകൾ...