എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ . പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. ‘ഉമ’ വിത്താണ് വിതച്ചിരിക്കുന്നത്. നിലം ഒരുക്കുവാൻ എൻ.എസ്.എസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. കൃഷിയുടെ വിവിധ തലങ്ങൾ കുട്ടികൾക്കു പഠിക്കുവാനും കൃഷിയോടു കുട്ടികൾക്കു താല്പര്യം ഉണ്ടാകുക എന്നതാണ് ലക്ഷ്യം. പൂവ് കൃഷി, പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യൂ ചീരം വേലിൽ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിജോ സേവ്യർ കല്ലുപുരയ്ക്കൽ, വിദ്യാർത്ഥികളായ സായി ചന്ദ്രൻ , ഡെന്നി ചാക്കോ , അലക്സ് കെ.വി. ആരോൺ അലക്സ് സെബാസ്റ്റ്യൻ, എബിൻ കൃര്യൻ, വിവേക് മോൻ പി.എ , ആകാശ് എസ്, റയാൻ നെ റോണാ , നിജിൽ റോസ് ബിജു, ലിയോൺ വർഗ്ഗീസ്, അതുല്യ മേരി ജോസഫ് പാർവതി . പി.കെ എന്നിവർ വിത്തുവിതയ്ക്കുന്നതിനു നേതൃത്വം നൽകി.
More News
-
സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; അഞ്ചു വയസ്സുകാരി പെൺകുട്ടി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ് മലപ്പുറം... -
ഗാർഹിക പീഡനം: പറവൂര്‍ സ്വദേശിനി കോഴിക്കോട് ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കോഴിക്കോട്: വടക്കൻ പറവൂർ സ്വദേശിനിയായ നവവധു കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിക്കാൻ അസിസ്റ്റൻ്റ് കമ്മീഷണർ സാജു കെ.... -
യോഗി ആദിത്യനാഥിൻ്റെ വ്യാജ ‘മരണ’ വാര്‍ത്ത പ്രചരിപ്പിച്ചതിന് യുപിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
ബറേലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ‘മരണം’ സംബന്ധിച്ച് തെറ്റായ വാർത്ത പോസ്റ്റ് ചെയ്തതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....