കേന്ദ്ര-സംസ്ഥാന നയങ്ങൾ വിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തും: കെ.എസ്.ടി.എം

മലപ്പുറം : പാഠ്യപദ്ധതി പരിഷ്കരിച്ചും വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്തും കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തെ ഫാസിസ്റ്റ് വൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്.  പി .എം ശ്രീ പദ്ധതിയിൽ ഒപ്പിടുക വഴി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന്റെ അജണ്ട നടപ്പിലാക്കുന്ന ഏജൻസിയായി പ്രവർത്തിക്കുന്നു. അധ്യാപക സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്ന എല്ലാ പരിഷ്കാരങ്ങളും സർക്കാർ നിർത്തി വെക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
മലപ്പുറം ഫാറൂക്ക് ഹാളിൽ വച്ച് നടന്ന ജില്ല സമ്മേളനം  വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ശരീഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റജീന മങ്കട മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡൻറ് കാദർ അങ്ങാടിപ്പുറം. എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ പ്രസിഡൻറ് അഷ്റഫ് താഴെക്കോട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, മലപ്പുറം മുനിസിപ്പാലിറ്റി കൗൺസിലർ ഷിറീൻ ഇർഫാൻ, എ.ജുനൈദ് , ഉസ്മാൻ മാമ്പ്ര എന്നിവർ സംസാരിച്ചു. സംഘടനയുടെ അടുത്തുള്ള രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജാബിർ ഇരുമ്പുഴി (പ്രസിഡൻറ്) , ജുനൈദ് വേങ്ങൂർ ( സെക്രട്ടറി) , ഉസ്മാൻ മാമ്പ്ര അരിപ്ര ( ട്രഷറർ)

Leave a Comment

More News