ചിങ്ങം: ഇന്ന് നിങ്ങൾ കഠിനാധ്വാനത്തിലൂടെ ജോലികൾ പൂർത്തിയാക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക.
കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ പകുതിഭാഗവും കുടുംബത്തോടൊപ്പം ചെലവഴിക്കാനിടയാകും. വളരെകാലത്തിന് ശേഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയും അവരോടൊപ്പെം ചെറിയ യാത്ര പോകുകയും ചെയ്യും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്.
തുലാം: നിങ്ങള്‍ ആഗ്രഹിക്കുന്ന പോലൊരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ അതേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരാളെ നിങ്ങളിന്ന് കണ്ടുമുട്ടും. അവരുമായി സംഭാഷണത്തിലേർപ്പെടുകയും അത് നിങ്ങൾക്ക് കൂടുതൽ കരുത്തേകാൻ സഹായകമാകുകയും ചെയ്യും.
വൃശ്ചികം: ശാരീരികവും മാനസികവുമായ ആരോഗ്യനില അത്ര തൃപ്തികരമാവില്ല. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക. കഴിവതും യാത്രകള്‍ ഒഴിവാക്കുക. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വർധിച്ചേക്കും.
ധനു: ഇന്ന് നിങ്ങൾക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടതായി വരും. അവ പൂർത്തീകരിക്കാൻ കഴിയാതെ വരുന്നത് നിങ്ങൾക്ക് മനോവിഷമമുണ്ടാക്കാം. എന്നാൽ കഠിനാധ്വാനത്തിലൂടെ കുറച്ച് വൈകിയാണെങ്കിലും എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.
മകരം: നിങ്ങൾക്കിന്ന് പൊതുവെ മെച്ചപ്പെട്ട ദിവസമായിരിക്കും. നല്ല ആശയവിനിമയ പാടവം പുതിയ പദ്ധതികളിൽ ഗുണം ചെയ്യും. എന്നാലും നിങ്ങൾ ലക്ഷ്യത്തിലെത്താൻ കുറച്ച് പരിശ്രമിക്കേണ്ടതുണ്ട്. സാമൂഹിക അംഗീകാരവും ഉയര്‍ച്ചകളും ഇന്ന് നിങ്ങളെ തേടിയെത്തും.
കുംഭം: ചില കാര്യങ്ങളിൽ നിങ്ങൾക്കിന്ന് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വരും. എങ്കിലും ഒരു സ്വതന്ത്ര വ്യക്തിയെന്ന ചിന്തയിൽ നിങ്ങൾ ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ നല്ല സമയമാണിന്ന്. സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.
മീനം: ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമായിരിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ ശ്രമിക്കണം. ജോലിസ്ഥലത്ത് നിന്ന് ഇന്ന് പ്രതീക്ഷിച്ച ഫലം ഉണ്ടാകും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യും.
മേടം: നിങ്ങള്‍ ആഗ്രഹിക്കും പോലുള്ള ദിവസമായിരിക്കും ഇന്ന്. വളരെക്കാലമായി പദ്ധതിയിട്ടിരുന്ന യാത്ര പോകാൻ തീരുമാനത്തിലെത്തും. ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. കുറച്ച് ദിവസം തിരക്കുകളിൽ നിന്ന് വിട്ട് നിന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തീരുമാനിക്കുന്നത് വളരെ നല്ല കാര്യമാണ്.
ഇടവം: ഇന്ന് അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക കാരണങ്ങള്‍ എന്നിവ കാരണം പണം ചെലവഴിക്കേണ്ടി വരും. ഇന്ന് നിങ്ങളുടെ വീട്ടിൽ ഒരു സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാൽ പ്രശ്നം കൂടുതൽ വഷളാകുന്ന സ്ഥിതിയാണെങ്കിൽ ആത്മസംയമനം പാലിക്കുക.
മിഥുനം: ഇന്നത്തെ ദിവസം പൂർണമായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി പദ്ധതികൾ തുടങ്ങുന്നത് ഒഴിവാക്കുക. ദിവസത്തിൻ്റെ തുടക്കത്തിലുള്ള പ്രതിസന്ധികൾ ഈ ദിവസം മുഴുവൻ നിങ്ങളെ ബാധിക്കും. അവയെ ആത്മവിശ്വാസത്തോടെ നേരിടുക.
കര്‍ക്കടകം: വളരെയേറെ ആവേശം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മികച്ച ഫലമുണ്ടാക്കും. ശാന്തമാക്കി നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
