വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോർക്ക് :വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം 2026 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകുടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ.

പുതിയ ഭരണ സമിതി: ദേവസ്സി ഇട്ടൂപ്പ് (പ്രസിഡന്റ്), ടെറൻസൺ തോമസ് (സെക്രട്ടറി), എ.വി വർഗീസ് (ട്രഷറര്‍). വർഗീസ് എം കുര്യൻ (വൈസ് പ്രസിഡന്റ്), ജോൺ കെ മാത്യു (ജോയിന്റ് സെക്രട്ടറി), ചാക്കോ പി ജോർജ് (അനി) ജോയിന്റ് ട്രഷർ എന്നിവരെ തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ ജോൺസണ്‍, നിരീഷ് ഉമ്മൻ, ഷോളി കുമ്പിളുവേലി, മാത്യു ജോസഫ്, ജോണ്‍ തോമസ്, ജോ ഡാനിയേല്‍, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ്.

ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍: രാജൻ ടി ജേക്കബ്, ജോൺ സി വർഗീസ്, കുരിയാക്കോസ് വർഗീസ്, ജോൺ ഐസക്, തോമസ് കോശി. ട്രസ്റ്റീ ബോർഡ് ചെയർമാനായി രാജൻ ടി ജേക്കബ് നിയമിതനാവും.

നിലവിലുള്ള ട്രസ്റ്റീ ബോര്‍ഡ് ചെയർമാൻ കെ.ജെ ഗ്രഗറി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് അസോസിയേഷന്റെ ദീർഘകാലമായുള്ള പ്രവർത്തകൻ ആണ്. കമ്മിറ്റി മെംബേർ ,ട്രഷർ , ട്രസ്റ്റീ ബോർഡ്‌ മെംബേർ , എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്. . സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്സ് കാത്തലിക് ചർച്ചിലെ മെംബെർ കൂടിയാണ്.

സെക്രട്ടറി ടെറൻസൺ തോമസ് മൂന്ന് തവണ ഈ അസോസിയേഷന്റെ പ്രസിഡന്റ് ആയും നിരവധി തവണ സെക്രട്ടറി ആയും മറ്റു സ്ഥാനമാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ മുൻ സെക്രെട്ടറി കൂടിയായ അദ്ദേഹം ,ന്യൂ യോർക്കിലെ സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിദ്യമാണ്.

ട്രഷർ എ . വി . വർഗീസ് അസോസിയേഷന്റെ ആദ്യകാല മെംബെർമാരിൽ ഒരാളാണ് . അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഫോമയുടെ മുൻ കമ്മിറ്റി മെമ്പറും സീനിയർ നേതാവ് കൂടിയാണ്.

വൈസ് പ്രസിഡന്റ് എം . വി കുര്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്, ദീർഘകാലമായുള്ള പ്രവർത്തകൻ , കമ്മിറ്റി മെംബേർ , ട്രസ്റ്റീ ബോർഡ്‌ മെംബേർ , ട്രഷർ , വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് ചെയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വെക്തി കൂടിയാണ്. ഫൊക്കാനയുടെ നേതാവ് കൂടിയാണ്.

ജോയിന്റ് സെക്രട്ടറി ജോൺ കെ മാത്യു (ബോബി ) അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. അസോസിയേഷന്റെ വളരെ കാലമായുള്ള മെംബർ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബർ ട്രസ്റ്റീ ബോർഡ്‌ മെംബേർ, ട്രസ്റ്റി ബോർഡ് ചെയർമാൻ യും പ്രവർത്തിച്ചിട്ടുണ്ട് .ഫൊക്കാനയുടെ നേതാവ് കൂടിയായ അദ്ദേഹം ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ നിറസാനിധ്യമാണ് .

ജോയിന്റ് ട്രഷർ ചാക്കോ പി ജോർജ് (അനി) അസോസിയേഷന്റെ വളരെ കാലമായുള്ള മെംബർ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബർ ട്രസ്റ്റീ ബോർഡ്‌ മെംബേർ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി രണ്ടു
തവണ സേവനം അനുഷ്‌ടിച്ചിട്ടുള്ള അദ്ദേഹം അഞ്ജലി ട്രാവൽസ് എന്ന ബിസിനസ്സ് സംരംഭം നടത്തിവരുന്ന അദ്ദേഹം ധാരാളം ടൂർപ്ലാനുകലും നടത്തിവരുന്നു .

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടന ആണ് വെസ്റ്റ്ചെസ്റ്റർ .

തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് തോമസ് കോശി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ആശംസിച്ചു .

Leave a Comment

More News