ചിങ്ങം: ഇന്ന് നിങ്ങൾ പതിവിലും ഊർജ്ജസ്വലനായിരിക്കും. നിങ്ങളുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് ഗുണകരമാവും. ചിരകാല സ്വപ്‌നം ഇന്ന് സഫലമായേക്കാം. കുടുംബാന്തരീക്ഷം പതിവിലും സമാധാനപരമായിരിക്കും.
കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. ചെയ്യാത്ത പല കാര്യങ്ങളിലും ഇന്ന് നിങ്ങൾ പഴി കേൾക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് ഒരു തർക്കമുണ്ടായേക്കാം. അത് നിങ്ങളെ മാനസികമായി തളർത്തിയേക്കാം.
തുലാം: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ചെറിയ ഒരു യാത്ര പോകാൻ നിങ്ങൾ തയ്യാറെടുക്കും. ജോലി സ്ഥലങ്ങളിൽ കാര്യങ്ങൾ ചിലപ്പോൾ പ്രശ്‌നങ്ങൾ നേരിട്ടേക്കാം. മേലുദ്യോഗസ്ഥനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം.
വൃശ്ചികം: ഇന്ന് നിങ്ങൾക്കൊരു സമ്മിശ്ര ദിവസമായിരിക്കും. സന്തോഷവും അതേപോലെ തന്നെ ദുഃഖം ഇന്ന് നിങ്ങളെ തേടിയെത്താം. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
ധനു: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത. നിങ്ങളുടെ ജോലിയിൽ മേലാധികാരികൾ സന്തുഷ്‌ടരായിരിക്കും. മുടങ്ങി കിടക്കുന്ന കരാറുകളും മറ്റും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.
മകരം: മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുമായി ചർച്ചയിൽ ഏർപ്പെടുമ്പോൾ തർക്കങ്ങൾക്ക് കാരണമായേക്കാം. കുടുംബകാര്യങ്ങളും സ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക.
കുംഭം: പഴയ സുഹൃത്തുക്കളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സഹപ്രവർത്തകരുടെയോ സുഹൃത്തിൻ്റെയോ സഹായം നിങ്ങൾക്ക് ഗുണകരമാവും. കോപം നിയന്ത്രിക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് കഴിവതും ഒഴിവാക്കുക.
മീനം: ആസൂത്രണം ചെയ്‌ത പല പദ്ധതികളും ഇന്ന് നടക്കും. ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ് പ്രദർശിപ്പിക്കും. സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്.
മേടം: ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യത. കച്ചവടത്തിലെയോ മറ്റ് തൊഴിലിലെയോ തിരിച്ചടികൾ മാനസിക പിരിമുറുക്കത്തിനും ആശങ്കകൾക്കും ഇടയാക്കും. കുട്ടികളുടെ അനാരോഗ്യം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
ഇടവം: സുഖവും ദുഃഖവും എല്ലാം ചേർന്ന ഒരു ദിവസമാണിന്ന്. ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിന് പുറകെ ഒന്നായി അനുഭവപ്പെടാം. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. ചെലവ് വർധിക്കാനും സാധ്യത.
മിഥുനം: മാനസിക സംഘർഷത്തിന് താത്‌ക്കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷവും തോന്നിയേക്കാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചെറുയാത്രകൾ നടത്താനും സാധ്യത കാണുന്നു.
കര്‍ക്കടകം: നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾ കണ്ടെത്തും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോവാൻ അവസരം കൈവന്നേക്കും.
