‘കണ്ടോ കുരിശു മരത്തിൽ’ സംഗീത ആൽബം ഒരുങ്ങുന്നു

നിരണം: ക്രിസ്തീയ സംഗീത രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലകൊള്ളുന്ന തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാർമോണിക്ക് കളക്ടീവ് എന്ന സംഗീത സംഘത്തിന്റെ നേത്യത്വത്തില്‍ യേശു ക്രിസ്തുവിന്റെ പീഡാനുഭവ സംഗീത ആൽബം ഒരുങ്ങുന്നു.

യേശു ക്രിസ്തുവിന്റെ അരുമ ശിഷ്യൻ തോമാ സ്ളീഹായുടെ പാദ സ്പർശനമേറ്റ വിശുദ്ധ ഭൂമിയായ നിരണം ഗ്രാമത്തിൽ ഉള്ള സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരണം.

സജിമോൻ ജോർജ്ജ്, സുനിൽ കെ സാമുവൽ, റോയി ജോർജ്ജ് ഏബ്രഹാം, മോൻസി കുരുവിള, അജി ജോർജ്ജ്, എബി ചെറിയാന്‍ ഏബ്രഹാം എന്നിവരാണ് ഗായകർ.

“കണ്ടോ കുരിശുമരത്തിൽ” എന്ന സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രസ്റ്റി അജോയി കെ വർഗ്ഗീസ്, ട്രഷറാർ സെൽവരാജ് വിൽസൺ, സുനിൽ കെ ചാക്കോ, ഷിനു റെന്നി എന്നിവർ ആശംസകൾ നേർന്നു.

Leave a Comment

More News