ഡാലസ്/ഇർവിംഗ്: ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ സമുചിതമായി നടന്നു.
ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി
റവ. ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ്
ആദ്യ റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു.
ടൂർണമെന്റ് കോർഡിനേറ്റർ ജോസി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടെ ആവേശകരമായ കിക്ക് ഓഫ് ചടങ്ങുകൾക്ക് സമാപനമായി.
ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ്, ഡാലസിലെ വോളിബോൾ പ്രേമികൾക്ക് പുത്തൻ ആവേശം പകരുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
36-ാമത് ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് കമ്മിറ്റി:
സുനിൽ വർഗീസ് – ചെയർമാൻ
ഷിബു ഫിലിപ്പ് – ക്ലബ് പ്രസിഡന്റ്
ജോസി തലച്ചെല്ലൂർ – സെക്രട്ടറി
മനോജ് പാപ്പൻ – ട്രഷറർ
ജിനു കുടിലിൽ – ടീം കോച്ച്
തങ്കച്ചൻ ജോസഫ് – ടീം മാനേജർ
മറ്റു കമ്മിറ്റി അംഗങ്ങൾ:
ടോമി തലച്ചെല്ലൂർ, സേവി ഫിലിപ്പ്, ജോസ് തോമസ്, പ്രിൻസ് പെരുംതറ, പ്രസാദ് എബ്രഹാം, നെൽസൺ ജോസഫ്, റോബിൻ ജോസഫ്, സാക്ക് തോമസ്, ബിജി ജോൺ, ഷാജി മാത്യു.


