
ബെംഗളൂരു: ഭാര്യ അശ്ലീല വീഡിയോകൾ കാണിച്ച് തന്നെ അശ്ലീല പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കി.
നാഗർഭാവി പ്രദേശവാസി 37-കാരനായ യുവാവിന്റെയും 31 കാരിയായ യുവതിയുടെയും വിവാഹം കഴിഞ്ഞതിനു ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നു പറയുന്നു. വിവാഹം കഴിഞ്ഞയുടനെ ഭാര്യാവീട്ടുകാര്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ തുടങ്ങിയെന്നും, ഇത് തങ്ങള്‍ക്കിടയില്‍ പതിവായി വഴക്കുകൾക്ക് കാരണമായെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭാര്യ ശിൽപ തന്നെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു. തന്നെ പുറത്താക്കി മകളുടെ പുനർവിവാഹം നടത്തുമെന്നും ഭാര്യാപിതാവും മാതാവും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
ഭാര്യ തന്നെ കടുത്ത മാനസിക ക്ലേശത്തിന് വിധേയനാക്കിയെന്ന് ഭർത്താവ് ആരോപിച്ചു. തന്റെ സാമ്പത്തിക സ്ഥിതിയെ പരിഹസിക്കുന്ന അവർ സമ്പന്നരായ സുഹൃത്തുക്കളോടൊപ്പം പാർട്ടിയിലും മദ്യപാനത്തിലും ഏര്‍പ്പെടുന്നു. അവൾ തനിക്ക് അശ്ലീല വീഡിയോകൾ അയച്ചു തരികയും അതേ രീതിയിൽ പെരുമാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു എന്നും പരാതിയില്‍ പറയുന്നു.
ഭാര്യ തന്റെ പെണ്‍ സുഹൃത്തുകളിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നുവെന്നും, വിവാഹത്തിന് ശേഷവും ഭാര്യ അവരുടെ മുൻ കാമുകന്മാരുമായി ബന്ധം തുടർന്നതായും യുവാവ് പറയുന്നു.
2024 സെപ്റ്റംബറിൽ തന്നെ വീട്ടിൽ നിന്ന് ബലമായി ഇറക്കിവിട്ടതായി യുവാവിന്റെ പരാതിയില്‍ പറയുന്നു. ₹1.75 ലക്ഷം വിലമതിക്കുന്ന പണവും സ്വർണ്ണ, വെള്ളി ആഭരണങ്ങളും (ചെയിൻ, ബ്രേസ്ലെറ്റ് മുതലായവ) പിടിച്ചു വെച്ചു. വിവാഹ ഫോട്ടോകളും വീഡിയോകളും നിർബന്ധപൂർവ്വം നശിപ്പിച്ചതായും പറയുന്നു.
ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ശില്പയും എതിർ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇരുവശത്തുനിന്നും തുടരുന്ന ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇടയിൽ, പോലീസ് ഇപ്പോൾ മുഴുവൻ വിഷയവും അന്വേഷിക്കുകയാണ്. ദാമ്പത്യ ബന്ധത്തിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിലേക്കും മാനസിക പീഡനത്തിലേക്കും ഈ കേസ് വിരൽ ചൂണ്ടുന്നു. ഇരുവശത്തുനിന്നും കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
