രാശിഫലം (06-07-2026 തിങ്കൾ)

ചിങ്ങം: നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ഉണ്ടാവും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്.

കന്നി: ബിസിനസ് പങ്കാളികളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസിൻ്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്.

തുലാം: ദിനചര്യയിൽ നിന്നും മാറി ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും.

വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി നല്ല ദിവസമാണ്.

ധനു: നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.

മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, എന്നിവ നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്നത് നല്ലതാണ്.

കുംഭം:ആത്മീയതയിലുള്ള താല്‌പര്യം ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്.

മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയം. സാമൂഹികമായി, നിങ്ങൾ അന്തസും പ്രശസ്‌തിയും ഉയർത്തും. നിങ്ങളുടെ കച്ചവടവും തഴച്ചുവളരും. ജീവിതത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക്, കാത്തിരിപ്പ് അവസാനിച്ചതായി തോന്നും.

ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസം. നിങ്ങളുടെ ജോലിക്ക് അഭിനന്ദനപ്രവാഹം വന്നുച്ചേരും. നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയരാം.

മിഥുനം: കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ നല്ല ബന്ധം നിലനിർത്തുക. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ്ദ അന്തരീക്ഷം സൃഷ്‌ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.

കര്‍ക്കടകം: നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കഠിനമായ വാക്കുകൾ പറയുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

Leave a Comment

More News