യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുക്കും

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ ചരിത്രവിജയം കടൽ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ യുഡിഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ്‌ 9 ശനിയാഴ്ച ഓൺലൈനായാണ് (ZOOM) വിജയാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നും, യൂറോപ്പ് സമയം വൈകിട്ട് 5നും, യുകെ / അയർലണ്ട് സമയം വൈകിട്ട് 6നുമാണ് പരിപാടി ആരംഭിക്കുന്നത്.

കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് ക്യാമ്പിലെ സ്റ്റാർ ക്യാമ്പയിനറുമായ ഷാഫി പറമ്പിൽ എംപി, ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, , കേരള കോൺഗ്രസ് നേതാവ് അപു ജോസ് എം എൽ എ, എം എൽ എമാരായ റോജി എം ജോൺ , ആര്യാടൻ ഷൌക്കത്ത് , സജീവ് ജോസഫ് , ഷിബു തെക്കുമ്പുറം, അഡ്വ. വി എസ് ജോയ്, കെ എം അഭിജിത്, എ ഡി തോമസ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കിടാനും ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തെ വരവേൽക്കാനും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഓൺലൈനായി ഒന്നിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Zoom Link:
Join Zoom Meeting

Meeting ID: 828 9179 6792
Passcode: 756011

Romy Kuriakose
General Secretary
Indian Overseas Congress (IOC) – UK Kerala Chapter

Leave a Comment

More News