പുതിയ സർക്കാർ പ്രവാസി ക്ഷേമത്തിനും ഊന്നൽ നൽകണം: പ്രവാസി വെൽഫെയർ ചര്‍ച്ചാ സദസ്സ്

പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സദസ്സ് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: കേരളത്തിൽ പത്ത് വർഷത്തിന് ശേഷം സംഭവിച്ച ഭരണമാറ്റം പ്രവാസികൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണെന്നും കഴിഞ്ഞ ഭരണ കൂടത്തിന്റെ തെറ്റുകൾ ആവർത്തിക്കാതെ ജനക്ഷേമപരമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ പറഞ്ഞു. പ്രവാസി വെൽഫെയർ തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച “ജനവിധി 2026: പ്രവാസി പ്രതീക്ഷകൾ” എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളും പുതിയ സർക്കാരിനെ പ്രതീക്ഷയോടെ ആണ് കാണുന്നതെന്നും അവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അലി ഹസൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങൽ, കരുണ ഖത്തർ പ്രതിനിധി നൗഫൽ, പ്രവാസി വെൽഫെയർ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ വാഹദ്, നടുമുറ്റം ഖത്തർ പ്രതിനിധി സഹ്‌ല എന്നിവർ സംസാരിച്ചു.

നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡന്റ് ചന്ദ്രമോഹൻ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ഷജീർ മുല്ലക്കര സ്വാഗതവും ജില്ലാ സെക്രട്ടറി നൂറുസ്സമാൻ നന്ദിയും പറഞ്ഞു. നാസിമുദ്ദീൻ, അബ്ദുൽ അസീസ്, മുഹമ്മദ് റാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഗുരുവായൂർ, സെക്രട്ടറി ഹാരിസ് കാരുമാത്ര എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Comment

More News