സോളിഡാരിറ്റി സ്ഥാപക ദിനാചരണം

സോളിഡാരിറ്റി സ്ഥാപക ദിനത്തിൽ പടിഞ്ഞാറ്റുമുറിയിൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് പതാക ഉയർത്തുന്നു.

കൂട്ടിലങ്ങാടി : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഏരിയ തല ഉദ്ഘാടനം പടിഞ്ഞാറ്റുമുറിയിൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി, എസ്‌.ഐ.ഒ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് അസ്ലം പടിഞ്ഞാറ്റുമുറി എന്നിവർ സംബന്ധിച്ചു.

കടുങ്ങൂത്ത് യൂനിറ്റിൽ സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് സി, വടക്കാങ്ങരയിൽ മുൻ ഏരിയ സെക്രട്ടറി ടി ശഹീർ എന്നിവർ പതാക ഉയർത്തി. സ്ഥാപക ദിനാചരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പി.കെ നിയാസ് തങ്ങൾ, അബ്ദുൽ ജാബിർ പി.ടി, അംജദ് മുഞ്ഞക്കുളം, നസീഫ് കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, കെ ബാസിൽ എന്നിവർ നേതൃത്വം നൽകി.
സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏരിയയിലെ പ്രവർത്തകർ പെരിന്തൽമണ്ണ ഗവ: ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Leave a Comment

More News