തിരുവനന്തപുരം: മതേതര കേരളത്തെ വർഗീയമായി വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
കേരളത്തെ വർഗീയമായി വിഭജിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണെന്നും അത് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ എല്ലാ വിഭാഗക്കാരും ഒരുപോലെയാണെന്നും, നമ്മുടെ മക്കളും കൊച്ചുമക്കളും ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് അവര്‍ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷ പ്രചാരണത്തിന് വേണ്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ലീഗിനെ ദുര്‍ബലമാക്കി ആ സ്ഥാനം വര്‍ഗീയ ശക്തികള്‍ക്ക് കൈയ്യേറാനാണെന്നും, എന്തു വിലകൊടുത്തും ബിജെപി പോലുള്ള വര്‍ഗീയ ശക്തികളെ എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
