തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വിഡി സതീശന്‍ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് നിലപാടെടുത്തിരുന്ന രമേശ് ചെന്നിത്തല ഒടുവില്‍ അയഞ്ഞു. വി ഡി സതീശന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടതിനു ശേഷമാണ് മനം മാറ്റമുണ്ടായത്. അതേസമയം, ചെന്നിത്തലയുടെ വകുപ്പിൽ ഇതുവരെ തീരുമാനമായിട്ടില്ല.
രമേശ് ചെന്നിത്തലയെ കാണാൻ വിഡി സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ചെന്നിത്തലയാണ് തന്റെ നേതാവെന്നായിരുന്നു സതീശന്‍ പ്രതികരിച്ചത്. മന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും, ഉപാധികളോ നിബന്ധനകളോ ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
