തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ 21 മന്ത്രിമാര്‍ നാളെ (മെയ് 18) സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. താനടക്കം 21 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിത്. അർഹതയപ്പെട്ട ആളുകളെ പരിഗണിക്കാനാവാത്തതിൽ വലിയ ദു:ഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
മന്ത്രിമാർ:
കോൺഗ്രസ്: വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, എം ലിജു, ബിന്ദു കൃഷ്ണ, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെഎ തുളസി.
മുസ്ലീം ലീഗ്: പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, പി കെ ബഷീർ, എൻ ഷംസുദീൻ, അബ്ദുൾ ഗഫൂർ.
കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്
കേരളകോൺഗ്രസ് (ജേക്കബ്ബ്): അനൂപ് ജേക്കബ്ബ്
ആർ എസ് പി: ഷിബു ബേബി ജോൺ
സിഎംപി: സിപി ജോൺ
സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡെപ്യൂട്ടി സ്പീക്കർ: ഷാനി മോൾ
