കെ.കെ. കുര്യൻ (ബേബി 76) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം കുഞ്ഞത്തൻപറമ്പിൽ കെ. കെ. കുര്യൻ (ബേബി – 76) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.

ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ, 2002-ലാണ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയത്.

ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്

മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ)

കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ.

സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും: മെയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

വിലാസം:
True Light Christian Assembly
5115 FM 521 Rd, Rosharon, TX 77583

സംസ്കാരം:
South Park Funeral Home & Cemetery
1310 N Main St, Pearland, TX 77581

Contact:
Bibu_ 2817453995
Biju_5202233396
Binu_8323103317

Leave a Comment

More News