രാശിഫലം (18-05-2026 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസത്തിൻ്റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചിലവഴിച്ചെങ്കിലും നിങ്ങൾക്ക്‌ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ നേടിയെടുക്കാം. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക്‌ കൊയ്യാൻ കഴിയും.

കന്നി: പ്രാര്‍ത്ഥന, മതപരമായ അനുഷ്ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങൾ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും.

തുലാം: നിങ്ങൾ ഇന്ന് ജനമദ്ധ്യത്തിലായിരിക്കുകയും ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണ്ണാവസരമുണ്ടാകും. നിങ്ങൾക്കുതന്നെ നിങ്ങളുടെ ബോസാകണമെന്നുള്ളചിന്തയോടെ സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ.

വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടോ? ഉണ്ടെങ്കിൽ ക്ഷമയോടെ അതിൽനിന്ന് നിങ്ങളുടെ അധ്വാനത്തിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കണം.

ധനു: ഇന്ന് നിങ്ങൾ തടസ്സങ്ങളാൽ ക്ലേശിക്കാനുള്ള സാധ്യതയുണ്ട്‌ .പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ, അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക

കുംഭം: നിങ്ങള്‍ നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിന് ഹാനികരമായേക്കാം. നിങ്ങളുടെ കുടുംബ ജീവിതത്തിനും. സമൂഹത്തിലെ നിങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം : നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസികയാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം : നിങ്ങൾ ഇന്ന് വേണ്ടാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. നിങ്ങൾ കഠിനമായി ശ്രമിച്ച്‌ അവയെ ഒഴിവാക്കിയാലും അവ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പോവില്ല. ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ചപോലെ നടക്കുകയില്ല.

ഇടവം: ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കതെയും സമ്മർദ്ദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥസ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാർഗ്ഗം ആത്മപരിശോധന മാത്രമാണ്.

മിഥുനം: ഇന്ന് നിങ്ങൾ വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് നിങ്ങൾ ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ത്ഥനയും ആത്മീയതയും നിങ്ങൾക്ക് ആശ്വാസം പകരും.

കര്‍ക്കടകം: വിജയം കൈവരിക്കൻ ദൈവാനുഗ്രഹം ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുട്ടികൾക്ക്‌ അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയത്‌ പൂർത്തീകരിക്കാനും, മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കനും ഇത്‌ ഒരു സുവർണ്ണവസരമായിരിക്കും. ഇന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾ ഒരു കാട്ടു തീ പോലെ പടർന്നു പിടിക്കുകയും എല്ലാ കാര്യങ്ങളും നിങ്ങളുടെ വഴിക്കു വരുകയും ചെയ്യും.

Leave a Comment

More News