ജുഡീഷ്യറിയോടുള്ള സംഘപരിവാർ വെല്ലുവിളി ചെറുത്തു തോൽപ്പിക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

വെൽഫെയർ പാർട്ടി ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇന്ത്യൻ ജുഡീഷ്യറിയെ ഷൂ എറിഞ്ഞ് വീഴ്ത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മങ്ങളെ അവഹേളിക്കുന്നു എന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയെ ഹിന്ദുത്വ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചത് അത്യന്തം ഗൗരവതരമാണ്. ബുൾഡോസർ രാജനെതിരെ കൃത്യമായി നിലപാടെടുത്തതിൻ്റെ പേരിൽ കോടതി മുറിയിൽ വച്ച് തന്നെ ഇത്തരം ഒരു സംഭവം ഉണ്ടായത് ജുഡീഷ്യറിയെ തകർക്കാൻ ഏതറ്റം വരെയും സംഘപരിവാർ പോകും എന്നതിന്റെ സൂചനയാണ്. ഇന്ത്യൻ ഭരണഘടനയെ തന്നെയാണ് ഇതിലൂടെ ആർഎസ്എസ് ലക്ഷ്യം വെക്കുന്നത് എന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിൻ്റെ അരിശം തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. സഹീർ മനയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.എ. സദീഖ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എച്ച്. സദഖത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News