ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോസ് ആഞ്ചലസ് : ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

Leave a Comment

More News