സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം

വായന ദിനത്തില്‍ കാരന്തൂർ മര്‍കസ് ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്‌ ഫസീഹ് എഴുതിയ പന്തയത്തില്‍ ജയിച്ച ആമ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.

കുന്ദമംഗലം: സഹപാഠിയുടെ പുസ്തകം വായിച്ച് കാരന്തൂർ മര്‍കസ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ വായന വാരാചരണ ആഘോഷങ്ങൾക്ക് തുടക്കമായി. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്‌ ഫസീഹിന്റെ പന്തയത്തില്‍ ജയിച്ച ആമ എന്ന പുസ്തകമാണ്‌ വായന ദിനത്തില്‍ വിദ്യാര്‍ഥികള്‍ വായിച്ചു തുടങ്ങിയത്‌. വാരാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ മരം, ക്വിസ് മത്സരം, വായന മത്സരം, ഉര്‍ദു ക്ലബ് ഉദ്ഘാടനം, പുസ്തക പരിചയം എന്നിവയും സംഘടിപ്പിച്ചു.

ചടങ്ങുകൾ അബ്ദുൽ ജലീല്‍ എ പി ഉദ്ഘാടനം ചെയ്തു. ഉമൈർ മാസ്റ്റർ വായന ദിന സന്ദേശം നല്‍കി. അധ്യാപകരായ ഹാഷിദ് കെ, സി പി ഫസൽ അമീന്‍, ഷക്കീര്‍ സി കെ, ജവാദ് കെ ടി, മെഹബൂബ് കെ, സഫിയുറഹ്മാന്‍, സുഹൈല ടി പി, അന്‍വര്‍ കെ സംബന്ധിച്ചു.

Leave a Comment

More News