പ്രവാസി വെൽഫെയർ തിരുവനന്തപുരം സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുരക്ഷാ വർക്ക്‌ഷോപ്പ്

ദോഹ: പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ ‘ഫയർ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വീടുകളിലെ സുരക്ഷാ മുൻകരുതലുകൾ, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു.

ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

More News