രാശിഫലം ( 01-07-2026 ബുധൻ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അന്തരീക്ഷമായിരിക്കും. എന്നിരുന്നാലും, കോപം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹനവ്യവസ്ഥ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.

കന്നി: നിങ്ങൾ ഇന്ന് അലസരും ദുർബലരുമായി കാണപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ ചീത്തപ്പേരുണ്ടാക്കിയേക്കാം. പ്രശസ്തി നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. നിയുക്ത ചുമതലകൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

തുലാം: പുതിയ പദ്ധതികൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാൻ കഴിയുന്നത് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസ്സും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തിൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം.

വൃശ്ചികം: രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പ്രത്യേകിച്ചും പ്രൊഫഷണൽ രംഗത്ത് ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും ലഭിക്കുന്നത് മനോവീര്യം നശിപ്പിക്കും. എന്നാൽ വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടും. വീട്ടിൽ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തർക്കങ്ങളും ഒഴിവാക്കാം. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തിൽ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്ന യാത്രയ്ക്കും നിങ്ങൾ താത്പര്യപ്പെട്ടേക്കാം.

ധനു: ധനു രാശിക്കാർക്ക് ഇന്നൊരു സാധാരണ ദിവസമാണ്. ദിവസത്തിൻ്റെ ആദ്യ പകുതിയിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞുനിൽക്കും. എന്നാൽ രണ്ടാം പകുതിയിൽ അല്പം പ്രശ്നങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക നേട്ടങ്ങൾ, സാമൂഹിക സന്ദർശനങ്ങൾ, ക്ഷേത്ര ദർശനം എന്നിവയ്ക്കൊക്കെ രണ്ടാം പകുതിയിൽ സാധ്യതയുണ്ട്. ഭാര്യയുടെ പിന്തുണയും സഹായവും ഉണ്ടാകും. കുടുംബാന്തരീക്ഷം കലുഷിതമാകാനും ഓഫിസിൽ നിരാശാജനകമായ സ്ഥിതിവിശേഷമുണ്ടാകാനും സാധ്യതയുണ്ട്. പലതരം ചിന്തകളിൽ പെട്ടുഴലുന്ന നിങ്ങൾക്ക് വ്യക്തമായൊരു തീരുമാനമെടുക്കൽ എളുപ്പമാകില്ല.

മകരം: രാവിലെ നേരിടുന്ന ചില പ്രശ്നങ്ങളൊഴിച്ചാൽ ഇന്ന് വിഷമിക്കാൻ കാര്യമൊന്നുമില്ല. ദിവസത്തിൻ്റെ ആദ്യ പകുതിയിൽ നിങ്ങൾ ശ്രദ്ധയും ജാഗ്രതയും പുലർത്തണം. പ്രത്യേകിച്ചും ഒരു വ്യവഹാരത്തിൽ നിങ്ങൾ സാക്ഷിയായി വിസ്തരിക്കപ്പെടാൻ ഇടയുള്ള സാഹചര്യത്തിൽ. ഇന്ന് അപകട സാധ്യത പ്രവചിക്കപ്പെടുന്നതുകൊണ്ട് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക. ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാർദപൂർണമായിരിക്കും. ദാനധർമങ്ങളും സാമൂഹിക പ്രവർത്തനങ്ങളും ഇന്നത്തെ സായാഹ്നത്തിൽ നിങ്ങൾക്ക് ഉന്മേഷം പകരും.

കുംഭം: കുംഭ രാശിക്കാർക്ക് ഇന്ന് തികച്ചും ഉത്പാദനക്ഷമമായ ദിവസമായിരിക്കും. സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ ഇന്ന് നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ സാഹചര്യങ്ങൾ മോശമാകാൻ സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷത്തിൽ ശാന്തിയും ഐക്യവും നഷ്ടപ്പെടും. അതുകൊണ്ട് നിങ്ങൾ തന്നെ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണം. ഇന്ന് ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അമിതച്ചെലവിന് സാധ്യത കാണുന്നു. നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.

മീനം: നിങ്ങളുടെ കച്ചവടം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കാലഘട്ടമാണിത്. അത് നിങ്ങളെ മറ്റ് സ്ഥലങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ ജോലിയിൽ സന്തുഷ്ടരാണ്. അത് നിങ്ങളോട് അവർക്കുള്ള ക്രിയാത്മകമായ മനോഭാവത്തിൽ പ്രകടിപ്പിക്കും. നിങ്ങളുടെ ലാഭവും വരുമാനവും വർധിക്കാൻ സാധ്യതയുണ്ട്.

മേടം: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ ഇന്ന് അനുകൂലമല്ലാത്തതിനാൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലികൾ കൈകാര്യം ചെയ്യാൻ ഇന്ന് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി ഇടപെടാൻ ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. എന്നിരുന്നാലും, ദിവസത്തിൻ്റെ അവസാനത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

ഇടവം: നിങ്ങൾ ഇന്ന് കൂടുതൽ വികാരഭരിതനും അസ്വസ്ഥനുമാകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ബന്ധങ്ങളെ നശിപ്പിക്കുന്ന പരിധി വരെ ഇന്ന് പോയേക്കാം. അതിനാൽ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് തടസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.

മിഥുനം: ഇന്നത്തെ ദിവസത്തിൻ്റെ ആദ്യ പകുതി അനുകൂലവും രണ്ടാം പകുതി പ്രതികൂലവുമാണ്. ആദ്യ പകുതി വിനോദവും സന്തോഷവും ആരോഗ്യവും കൊണ്ടുവരുമ്പോൾ, രണ്ടാം പകുതി ബുദ്ധിമുട്ടുകൾ നൽകിയേക്കാം. അതുകൊണ്ട് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉല്ലാസകരമായി സമയം ചെലവിടാൻ ശ്രമിക്കുക. ഉച്ചയ്ക്ക് ശേഷം ഉത്കണ്ഠയും കോപവും ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥതകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കർക്കടകം: നിങ്ങളുടെ ജോലിസ്ഥലത്തെ മികച്ച അന്തരീക്ഷം മാനസികാവസ്ഥയെ ലഘൂകരിക്കാൻ സഹായിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമായി മാറും. അമ്മയുടെ ഭാഗത്തുനിന്നുള്ള നല്ല വാർത്തകൾ കുടുംബാന്തരീക്ഷം കൂടുതൽ സന്തോഷകരമാക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ഇന്ന് ഏറ്റവും മികച്ചതായിരിക്കും.

Leave a Comment

More News