ചിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം; കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വർഷത്തെ ചടങ്ങുകളിൽ വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പായുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യ അതിഥിയായി പങ്കെടുക്കും.

രാവിലെ 9:45നു കർദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നൽകും. തുടർന്ന് പത്തുമണിക്ക് കർദ്ദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമ്മികരായിരിക്കും. കുർബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഇടവകയിൽ 2025-26 വർഷത്തിൽ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ 25, 50 വർഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ദാമ്പത്യത്തിൽ 50 വർഷത്തിൽ കൂടുതൽ പൂർത്തിയാക്കിയ ദമ്പതികളെയും ആദരിക്കും.

തുടർന്ന് 2026 വർഷം ഹൈസ്കൂൾ, കോളേജ്, പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കിയ എല്ലാ ബിരുദധാരികളെയും അനുമോദിക്കും. ഇടവകയുടെ സ്ഥാപനത്തിനും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭാരവാഹികളെ തദവസരത്തിൽ കർദിനാൾ പരിചയപ്പെടും.

വൈവിധ്യമാർന്ന ഇടവക ദിനത്തിന്റെ പരിപാടികൾക്ക് മെൻസ് മിനിസ്ട്രി കോഓര്‍ഡിനേറ്റര്‍മാരായ ബിജു പൂത്തുറ, അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുര എന്നിവരും, വിമന്‍ മിനിസ്ട്രി കോഓര്‍ഡിനേറ്റര്‍മാരായ ജയ കുളങ്ങര, റെജിമോൾ വല്ലൂർ, ലിസി മുല്ലപ്പള്ളി എന്നിവരും, പാരീഷ് കൗൺസിൽ അംഗം ജോബിൽ ചോരത്ത്, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഓ റോയി ചേലമലയിൽ, സി. ശാലോം, സി. ജെസീന എന്നിവരും നേതൃത്വം നൽകും.

ക്നാനായ പാരമ്പര്യപ്രകാരമുള്ള സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

Leave a Comment

More News