പ്രവാസി ക്ഷേമ പെൻഷൻ ക്ഷേമ പെൻഷൻ വൈകുന്നതിൽ ആശങ്ക: പ്രവാസി വെൽഫെയർ ഫോറം

പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അസ്്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: പ്രവാസികളുടെ ക്ഷേമ പെൻഷൻ വൈകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്തി ഇടപ്പെട്ട് പരിഹാരമുണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി. ക്ഷേമനിധി വിഹിതം അഞ്ചുവർഷം അടച്ചതിന് ശേഷവും ക്ഷേമ പെൻഷൻ കിട്ടാൻ കാലതാമസം വരുത്തുന്നത് ഒഴിവാക്കണമെന്നും പെൻഷൻ തുക 3000 എന്നത് 5000 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനം മലപ്പുറം എ ഫാറൂഖ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ബന്ന മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സെയ്തലവി മൂന്നു വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനത്തിൽ വെച്ച് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ജില്ലാ നേതാക്കളെ തെരഞ്ഞെടുത്തു. ഹസനുൽ ബന്ന മുതുവല്ലൂർ ജില്ലാ പ്രസിഡണ്ടായും എകെ സെയ്തലവി ജനറൽ സെക്രട്ടറിയായും മുഹമ്മദലി വേങ്ങര ട്രഷറായും തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായി ഇബ്രാഹിം കോട്ടയിൽ, അബ്ദുറഹ്‌മാൻ കെ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വികെ ഖാലിദ്, അബ്ദുൽ മജീദ് പിപി എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി അംഗം സലാഹുദ്ദീൻ നേതൃത്വം നൽകി.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർഷ സമാപന പ്രഭാഷണം നിർവഹിച്ചു. സമ്മേളനത്തിന് എ കെ. സെയ്തലവി സ്വാഗതവും പ്രവാസി വെൽഫെയർ ഫോറം സ്റ്റേറ്റ് സെക്രട്ടറി ജാബിർ വടക്കാങ്ങര നന്ദിയും പറഞ്ഞു.

Leave a Comment

More News