ഷിക്കാഗോ: 2023ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) മൂന്നാമത് ഓണാഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച 4 മണി മുതൽ ബെൽവുഡ് സിറോ മലബാർ ചർച്ചിൽ (5000 St. Charles Rd. Bellwood 60104 ) നടക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഓണാഘോഷം ആരംഭിക്കുന്നതായിരിക്കും . ചെണ്ട മേളത്തിന്റെയും, താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്ക്കുന്ന ഘോഷയാത്ര, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും കുടുംബസമേതം ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ (GCMA) സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സുബാഷ് ജോർജ് , അനിൽ കൃഷ്ണൻ , റോഷ്നി ബിജു , പാർവതി നായർ എന്നിവർ മുഖ്യ സംഘാടകർ ആയിരിക്കും .
ഗ്രെയ്റ്റർ ചിക്കാഗോയിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പ് ആയ നോർത്തേൺ സബർബ്സ് ടീം , ടീം നർത്തകി എന്നിവർ അവതരിപ്പിക്കുന്ന ഡാൻസ് മെഡലി , തിരുവാതിര , ഗായകരായ അനുജ് ഗോപാൽ , മെർലിൻ ജോസ് എന്നിവരുടെ ഗാനങ്ങൾ ,GCMA സർഗോത്സവം വിജയികളായ കലാകാരരുടെ നൃത്ത , സംഗീത പ്രകടനങ്ങളും , ചെണ്ടമേളം ,മിമിക്രി , മോനു വര്‍ഗീസ് ഫോട്ടോ സെഷൻ എന്നിവ ഉണ്ടായിരിക്കും .
ഗ്രെയ്റ്റർ ചിക്കാഗോയിലെ ഏറ്റവും മികച്ച കാറ്ററിംഗ് കമ്പനി ആയ കൈരളി ഫുഡ്സ് ആയിരിക്കും 24 വിഭവങ്ങളടങ്ങിയ ഓണ സദ്യ തയ്യാറാക്കുന്നത്.
ഓണാഘോഷത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ GCMA വെബ്സൈറ്റ് www.greatercma.org ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുഭാഷ് ജോർജ് 630 486 6040, അനിൽ കൃഷ്ണൻ 847 532 0472, പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് 224 522 9157, സെക്രട്ടറി സേവ്യർ ജോൺ 312 391 6767, സുജിത് കേനോത്ത് 513 846 6901.

