
വടക്കാങ്ങര : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ടാലന്റ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തുകയും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ 8 ആം വാർഡ് മെമ്പർ സമീറ തങ്കയത്തിൽ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ യാസിർ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർമാരുടെ സ്ഥാനാരോഹണ ചടങ്ങ് വർണ്ണാഭമായ മാർച്ച് പ്ലാസ്റ്റിന്റെയും സ്കൂൾ ബാന്റിന്റെയും അകമ്പടിയോടെ നടന്നു. കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
വൈസ് പ്രിൻസിപ്പൽ ഷാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ്, സി.എ സി സൗമ്യ, സി.സി.എ കൺവീനർ റഫീഖ്, ജസീന, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി.ടി മായിൻകുട്ടി, കെ.ടി ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
