വേലന്താവളത്ത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക: വെൽഫെയർ പാർട്ടി

വേലന്താവളത്ത് ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു.

ദലിത് വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കാത്തത്
അതീവ ഗുരുതരമായ വീഴ്ചയാണ്.

കിഴക്കൻ മേഖലയിൽ ദളിത് സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടുകൂടി സമീപിച്ച്
കേരള സർക്കാർ ആവിശ്യമായ ഇടപെടലുകൾ നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു.

പി.എസ്.അബു ഫൈസൽ, മോഹൻദാസ് പറളി, എം.ദിൽഷാദ് അലി, എ ഉസ്മാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ എന്നിവർ സംസാരിച്ചു.

Leave a Comment

More News