ജോസഫ് ഫിലിപ്പ് കാവാലം (88) ന്യൂജെഴ്സിയില്‍ നിര്യാതനായി

നോർത്ത്‌വെയ്‌ൽ (ന്യൂജെഴ്‌സി): ചങ്ങനാശ്ശേരി സ്വദേശികളായ കെ.എം. ഫിലിപ്പ്/ മറിയാമ്മ കോശി ഫിലിപ്പ് ദമ്പതികളുടെ മകനും, ന്യൂജെഴ്സി നോർത്ത്‌വെയ്‌ലിൽ താമസക്കാരനുമായിരുന്ന ജോസഫ് ഫിലിപ്പ് കാവാലം (88) ഓഗസ്റ്റ് 18-ന് നിര്യാതനായി.

ഭാര്യ: ലില്ലി മത്തായി (ലില്ലി കാവാലം).

മക്കള്‍: സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം

സഹോദരര്‍: സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ്.

പൊതുദർശനം: ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ 5 വരെ പിസി ഫ്യൂണറൽ ഹോമിൽ (Pizzi Funeral Home, 120 Paris Avenue, Northvale, NJ)

സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത്‌വേയിലെ സെന്റ് ആന്റണീസ് റോമൻ കാത്തലിക്ക് പള്ളിയിൽ.

തുടർന്ന് സംസ്കാരം ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

Leave a Comment

More News