ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) തങ്ങളുടെ ഔദ്യോഗിക മാട്രിമോണിയൽ വെബ്‌സൈറ്റായ “മംഗല്യസൂത്രം” പുറത്തിറക്കുന്നു.

സെപ്റ്റംബർ 12-ന് രാത്രി 9:00 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം (Zoom) പ്ലാറ്റ്‌ഫോം വഴിയാണ് വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.

പ്രശസ്ത സിനിമാ താരം ഷാജു ശ്രീധർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സുപ്രസിദ്ധ സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.

“ലോകത്തിന്റെ ഏത് കോണിലുള്ള മലയാളി ഹൈന്ദവർക്കും പരസ്പരം ബന്ധപ്പെടാനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന ഒരു വിശ്വസ്ത പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് ‘മംഗല്യസൂത്രം’ കൊണ്ട് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന് കെ.എച്ച്.എൻ.എ. പ്രസിഡന്റ് റ്റി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഈ സംരംഭത്തിന്റെ വിജയത്തിനായി ഏവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

നോർത്ത് അമേരിക്കയിലുള്ള മലയാളി ഹിന്ദുക്കൾ വളരെയേറെ ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു സേവനമാണിതെന്ന് ട്രസ്റ്റി ചെയർ വനജ നായർ പറഞ്ഞു. ഒരേ സാംസ്കാരിക പശ്ചാത്തലമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ മംഗല്യസൂത്രം യുവജനങ്ങളെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വെബ്‌സൈറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സുരേഷ് നായർ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

സമിതിയിലെ മറ്റ് അംഗങ്ങൾ:

  • ശ്രീജിത്ത് ശ്രീനിവാസൻ
  • നന്ദകുമാർ ചക്കിങ്ങൽ
  • ഡോ. സുധീർ പ്രയാഗ
  • ഡോ. രഞ്ജിനി പിള്ള

Leave a Comment

More News