പൊള്ളുന്ന ചൂടിലും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ പിക്നിക് ഇടവക ജനങ്ങൾ ഒന്നടങ്കം ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും ആഘോഷമാക്കി മാറ്റി

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ 2026 പിക്നിക് പ്രോഗ്രാം ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും അതിലുപരി ആലിമീക ഉണർവിന്റേയും അവസരമായി മാറി.

പൊള്ളുന്ന ചൂടിൽ 200 പരം ആൾക്കാർ വളരെ ആവേശത്തോടുകൂടിയാണ് പിക്നിക്കിൽ എത്തിയത്. ഇടവക വികാരി റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ, ഫിൽ മാത്യു, രാജു ചാക്കോ, റിപ്‌സൺ തുടങ്ങിയ ഇടവക ഭാരവാഹികൾ പിക്നിക് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഉഷ്ണധിക്യത്തെ അതിജീവിക്കുവാൻ വേണ്ട ക്രമീകരങ്ങൾ നടത്തിയിരുന്നു.

കുട്ടികൾക്കുവേണ്ടയും യുവജങ്ങൾക്കു വേണ്ടിയും മുതിർന്നവർക്കു വേണ്ടിയുമുള്ള വിവിധ കലാപരിപാടികൾ നടത്തി.
കലാപരിപാടികൾക്ക് ശേഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം ഒരുക്കിയിരുന്നു. രാവിലെ മുതൽ വളരെ രുചികരമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരിച്ചിരുന്നു.

രാവിലെ 8 മണിക്ക് വികാരി റവ. റെജിന്‍ രാജുവിന്റെ പ്രാരംഭ പ്രാത്ഥനയോടുകൂടി തുടങ്ങിയ പിക്നിക് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവസാനിച്ചു.

Leave a Comment

More News