ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് മജ്‌ലിസ് ഈ വർഷം നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ദോഹ അൽ മദ്‌റസ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ടോപ്പേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയ ഹയാല്‍ ഹാറൂൻ, ആഇശ അല്‍ ഹസനി, അയന്ന ലക്കല്‍, മർയം റയ്യാന്‍, മുഹമ്മദ് റമദാന്‍ എന്നിവർക്ക് മെമന്റോ, സര്‍ട്ടിഫിക്കേറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

ഡോ. മുഹമ്മദ് സബാഹ് അധ്യക്ഷത വഹിച്ചു. മദ്‌റസ പ്രിന്‍സിപ്പൽ, വൈസ് പ്രിന്‍സിപ്പൽ അസ്‌ലം ഈരാറ്റുപേട്ട, സെക്കണ്ടറി വിഭാഗം തലവന്‍ മുഹമ്മദലി ശാന്തപുരം, മദ്‌റസ സീനിയര്‍ അധ്യാപകരായ ഇബ്‌റാഹീം കുന്നുമ്മല്‍, മുന മുഹമ്മദ് സലീം എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്‌റസ അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്‍കി.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയിൽ മദ്‌റസ പ്രിന്‍സിപ്പൽ സമാപനം നിർവഹിച്ചു .

Leave a Comment

More News