കൂട്ടിലങ്ങാടി : ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കൂട്ടിലങ്ങാടി കീരംകുണ്ടിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി ചെയർമാനും സി.എച്ച് അബ്ദുറഹ്മാൻ മുഖ്യ രക്ഷാധികാരിയുമാണ്.സി.പി കുഞ്ഞാലൻ കുട്ടിയെ ജനറൽ കൺവീനറായും സി.എച്ച് അനീസുദ്ധീനെ അസി: കൺവീനറായും തെരെഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി സി.എച്ച് അനീസുദ്ധീൻ (പ്രൊഗ്രാം), കെ അനസ് (സാമ്പത്തികം), പി.കെ അബ്ദുൽ ഗഫൂർ (പ്രതിനിധി), അബ്ദുൽ ലത്തീഫ് എം.കെ (അക്കമഡേഷൻ), സി.എച്ച് ഇഹ്സാൻ (വളണ്ടിയർ), കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ (ഗസ്റ്റ്), ടി ശഹീർ (പ്രചാരണം), റബീ ഹുസൈൻ തങ്ങൾ (മീഡിയ), എം.കെ സൗദ (വനിത), സി.ടി ഹമീദ് (ഭക്ഷണം), സി.കെ സുധീർ (മെഡിക്കൽ), ജാഫർ സി.എച്ച് (ട്രാഫിക്), എൻ.കെ ഹാദിഖ് (ടെക്നിക്കൽ), അഷ്റഫ് പി.കെ (ട്രാൻസ്പോർട്ട്), പി കുഞ്ഞാലൻ (വെള്ളം), പി.കെ സലാഹുദ്ദീൻ (ഐ.പി.എച്ച്), സി.ടി ഹസനുൽ ബന്ന (സമ്മേളനാനന്തരം), എൻ.കെ ശനീർ (നമസ്കാരം), പി.കെ നജീബ് (പ്രിന്റിംഗ്) എന്നിവരെ തെരെഞ്ഞെടുത്തു.
യോഗത്തിൽ ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ കാളാവ് ഖിറാഅത്ത് നടത്തി. പി.കെ അബ്ദുൽ ഗഫൂർ, സി.പി കുഞ്ഞാലൻ കുട്ടി, സി.എച്ച് അനീസുദ്ധീൻ എന്നിവർ സംസാരിച്ചു.
