ആധുനിക കാലത്ത് നീതിയും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നത്: എ.ടി ഷറഫുദ്ദീൻ

ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രഖ്യാപനം പെരിന്താറ്റിരിയിൽ നോളേജ് വേൾഡ് സെക്രട്ടറി എ. ടി ഷറഫുദ്ദീൻ നിർവഹിക്കുന്നു

കൂട്ടിലങ്ങാടി : ജനാധിപത്യ ബോധവും മാനവികതയും ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. ആധുനിക കാലത്ത് കോളനി ചൂഷണങ്ങളും വൈദേശിക സാമ്രാജ്യത്വ ഇടപെടലുകളുടെയും കാലത്ത് നീതിയും ജനാധിപത്യ ബോധവും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നതെന്ന് നോളേജ് വേൾഡ് സെക്രട്ടറി എ.ടി ഷറഫുദ്ദീൻ പറഞ്ഞു. ചരിത്രത്തിൽ പ്രവാചകൻമാർ നിർവഹിച്ച ആദർശ പ്രബോധനത്തിന്റെ പുതിയ തുടർച്ചയാണ് ജമാഅത്തെ ഇസ്ലാമി നിർവഹിക്കുന്നത്. പ്രവാചകന്മാരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച പുരോഹിത മതത്തെ പ്രതിരോധിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി നിലയുറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കീരംകുണ്ട് പീസ് സ്ക്വയറിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രഖ്യാപനം പെരിന്താറ്റിരിയിൽ നിർവഹിക്കുക യായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു.

ടി ശഹീർ ഖിറാഅത്ത് നടത്തി. ശബീറലി പെരിന്താതാറ്റിരി സ്വാഗതം പറഞ്ഞു. അഹമ്മദ് കുട്ടി മൗലവി സമാപനം നിർവഹിച്ചു. സമ്മേളന കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി നന്ദി പറഞ്ഞു.

Leave a Comment

More News