ബഹ്റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്റെ (KPA) അംഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത KPA മെമ്പേഴ്സ് പോർട്ടലിന്റെയും , മൊബൈൽ അപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം KPA Education Excellence Award 2026 വേദിയിൽ വെച്ച് നടന്നു.
Webme WLL സ്ഥാപകയും CEOയുമായ ശ്രീമതി ഹർഷ ശ്രീഹരി പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചു.
അംഗങ്ങൾക്ക് അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനും വിവിധ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. അംഗത്വ അപേക്ഷ, അംഗങ്ങളുടെ വിവരങ്ങൾ തിരയൽ തുടങ്ങി നിരവധി സൗകര്യങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോർട്ടലിന്റെ സവിശേഷതകളും പ്രവർത്തനരീതികളും KPA ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ചടങ്ങിൽ വിശദീകരിച്ചു.
ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബാബുരാജൻ, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ എക്സിക്യൂട്ടീവ് മെമ്പർ മിഥുൻ മോഹൻ , കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ ബിനു കുണ്ടറ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രെഷറർ സിദ്ദിഖ്ഷാൻ എന്നിവരും സന്നിഹിതരായിരുന്നു.
അംഗങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ഡിജിറ്റൽ സംരംഭം KPAയുടെ പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്.

